ഡല്‍ഹി: ജമ്മുകാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് അഴിമതി കേസില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുള്ളയെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 2001 മുതല്‍ 2011വരെ ഫാറൂഖ് ജമ്മുകാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് അദ്ധ്യക്ഷനായിരിക്കെ 43 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം.
ശ്രീനഗറിൽ വച്ചാണ് ഇ.ഡി ഫറൂഖ് അബ്ദുളളയെ ചോദ്യം ചെയ്തത്. ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ എന്നാണ് വിവരം.
നേരത്തെ 2019ലും ഇതേ കേസിൽ എൻഫോഴ്സ്മെന്റ് ഫറൂഖ് അബ്ദുളളയെ ചോദ്യം ചെയ്തിരുന്നു.
Discussion about this post