ലഖ്നൗ: ബീഹാര്‍ തെരഞ്ഞടുപ്പില്‍ ജനതാ പരിവാര്‍ ഒരമിച്ച് ബിജെപിയെ നേരിടില്ല. പരിവാറിലെ പ്രധാന കക്ഷിയായ മുലായം സിംഗ് യാദവിന്റെ പാര്‍ട്ടിയായ മുലായം സിംഗ് ബീഹാറില്‍ സഖ്യത്തിനൊപ്പമുണ്ടാകില്ല.
സീറ്റ് വിഭജന ചര്‍ച്ചകളില്‍ പങ്കാളികളാക്കാതെ ആര്‍ജെഡി-ജെഡിയു കക്ഷികള്‍ അപമാനിച്ചുവെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ പരാതി. ബിഹാറില്‍ പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
ബീഹാറില്‍ തനിച്ച് മത്സരിക്കാന്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചുവെന്ന് പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ആവശ്മെങ്കില് മറ്റ് പാര്‍ട്ടികളുടെ പിന്തുണ തേടുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറില്‍ അഞ്ച് സീറ്റ് മാത്രം നല്കി അപമാനിച്ചുവെന്നും എസ്പി നേതാക്കള്‍ പറഞ്ഞു.
ഓഗസ്റ്റ് 30 പാറ്റ്നയില്‍ പരിവാര്‍ നടത്തിയ റാലിയില്‍ മുലായം സിംഗ് യാദവ് പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു.
ബിജെപിയ്ക്കെതിരെ അഖിലേന്ത്യതലത്തില്‍ ഒരുമിച്ച് നില്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജനതാ പരിവാര്‍ രൂപീകരിച്ചത്. തുടക്കത്തില്‍ തന്നെ കല്ലുകടിയായ പരിവാര്‍ പക്ഷേ ബീഹാറില്‍ ഒരുമിച്ച് നില്‍ക്കുമെന്നായിരുന്നു ഇതുവരെയുള്ള കണക്ക് കൂട്ടല്‍.
Discussion about this post