ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലായിരുന്നു സംഭവം.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്ന് സൈനപോരയിലെ മെല്ഹോത്രയില് സിഐഎസ്എഫിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിവയ്ക്കുകയും, സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിനിടെ ഭീകരര്‍ കൊല്ലപ്പെടുകയുമായിരുന്നു. ആയുധങ്ങള്‍ പിടിച്ചെടുത്തു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
Discussion about this post