ബംഗളൂരു: ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ ഓഫിസര്‍ റിട്ട. വിങ് കമാന്‍ഡര്‍ ഡോ. വിജയലക്ഷ്മി രമണന് അന്തരിച്ചു. 96 വയസ്സായിരുന്നു. ഞായറാഴ്ച ബംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ഇന്ത്യന്‍ വ്യോമസേനയുടെ മെഡിക്കല്‍ കോറില്‍ ഗൈനക്കോളജിസ്റ്റായാണ് സേവനമനുഷ്ടിച്ചത്.
തമിഴ്നാട് സ്വദേശിയായ വിജയലക്ഷ്മി 1955-ലാണ് സേനയില്‍ ചേര്‍ന്നത്. 1972-ല്‍ വിങ് കമാന്‍ഡര്‍ റാങ്കിലേക്കുയര്‍ന്ന അവര്‍ 1979-ല്‍ വിരമിച്ചു. സേവന മികവ് കണക്കിലെടുത്ത് രാജ്യം വിശിഷ്ട സേവാ മെഡല്‍ നല്കി ആദരിച്ചു.
സംഗീതജ്ഞയായിരുന്ന വിജയലക്ഷ്മിക്ക് ഓള് ഇന്ത്യ റേഡിയോയില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ സേന പ്രത്യേക അനുമതി നല്‍കിയിരുന്നു.
Discussion about this post