കറാച്ചി: കറാച്ചി മക്സാന് ചൗരംഗിയില്‍ വൻ സ്ഫോടനം. ബുധനാഴ്ച രാവിലെ നടന്ന സ്്ഫോടനത്തില്‍ ചുരുങ്ങിയത് മൂന്ന് പേര് മരിച്ചു. 15ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പട്ടേല്‍ ഫൗണ്ടേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിന്റെ സ്വഭാവം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സിലിണ്ടറായിരിക്കും ഉപയോഗിച്ചായിരിക്കുകയെന്നാണ് കരുതുന്നത്. തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.
നിരവിധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ജിന്ന കോളനിക്കു സമീപം ഒരു ബസ് ടെര്‍മിനലില്‍ നടന്ന സ്ഫോടനത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റിരുന്നു.
Discussion about this post