ഡല്‍ഹി: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് നല്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരം പരസ്പര വിദ്വേഷമോ വര്‍ഗീയ വിദ്വേഷമോ വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 18ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് രാജിന് വേണ്ടി ദാബ്രയില്‍ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കമല്‍ നാഥിന്റെ വിവാദ പരാമര്‍ശം. ‘ഞങ്ങളുടെ സ്ഥാനാര്‍ഥി അവളെപോലെയല്ല… അവളുടെ പേര് എന്താണ്? നിങ്ങള്‍ക്ക് അവളെ നന്നായി അറിയാം, നേരത്തേ എനിക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു… എന്തൊരു ഐറ്റമാണത്” എന്നായിരുന്നു കമല്‍നാഥിനെ പരാമര്‍ശം.
ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിക്കെതിരെയായിരുന്നു പ്രസ്താവന. വിവാദ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു.
Discussion about this post