വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന നിലപാടുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇതാദ്യമാണ് ഇത്തരമൊരു നിലപാടുമായി ആഗോള കത്തോലിക്കാ സഭയിലെ ഒരുന്നതന് രംഗത്തുവരുന്നത്.
ഇതുവരെ സ്വവര്‍ഗാനുരാഗം അധാര്‍മികമായ ജീവിതമായിരുന്നുവെന്ന മുന്‍ഗാമികളുടെ നിലപാടാണ് മാര്‍പ്പാപ്പ തിരുത്തുന്നത്.
എല്‍.ജി.ബി.ടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണ്. സ്വവര്‍ഗ പ്രണയിനികള്‍ക്കും കുടുംബവുമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.
2013 മാര്‍ച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ാമത് മാര്‍പ്പാപ്പയായി ചുമതലയേല്‍ക്കുന്നത്. അര്‍ജന്റീനക്കാരനായ ഇദ്ദേഹം മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു.
Discussion about this post