സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ ഏറെ കാലമായി കാത്തിരുന്ന ഗൂഗിളിന്റെ നെക്സസ് ഫോണ്‍ ഈ മാസം അവസാനത്തോടെ എത്തുമെന്ന് റിപ്പോര്‍ട്ട്. ഏറെ കൊതിപ്പിച്ച നെക്സസ് 5 ഫോണ്‍ സെപ്തംബര്‍ 29ന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നെക്സസ് 6നേക്കാള്‍ വലിപ്പം കുറവാണ് ഇതിന്. 5.2 ഇഞ്ച് സ്ക്രീനാണ് ഫോണിന്റേത്. എല്‍.ജിയാണ് സ്ക്രീന്‍ നിര്‍മ്മിച്ചിരിക്കുന്നത്. മുമ്പ് ഇറങ്ങിയ നെക്സസിന്റെ സ്ക്രീന്‍ 5.7 ഇഞ്ച് ആയിരുന്നു. ഹുവായ് ആണ് ഇത് നിര്‍മ്മിച്ചിരുന്നത്. ഫോണിന്റെ പ്രൊസസറും മറ്റും സംബന്ധിച്ച് കമ്പനി ഇതുവരെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്നാപ്ഡ്രാഗണ്‍808 ക്വാല്‍കോം പ്രോസസര്‍ ആയിരിക്കും ഫോണിന് കരുത്ത് പകരുക എന്നാണ് ലഭ്യമായിട്ടുള്ള വിവരം. 3 ജിബി റാം ആണ് ഫോണില്‍ സ്റ്റോറേജ് പ്രതീക്ഷിക്കപ്പെടുന്നത്.
32 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ടായിരിക്കും. 5.2 ഇഞ്ചില്‍ 1080 പിക്സല്‍ ഫുള്‍ എച്ച്ഡി റസല്യൂഷന്‍ ആയിരിക്കും സ്ക്രീന്‍. നെക്സസ് 5നു പിന്നാലെ നെക്സസ് സിക്സും പുറത്തിറക്കാന്‍ ഗൂഗിള്‍ പുറത്തിറക്കുന്നുണ്ട്.
3 ജിബി റാം ഉള്ള ഫോണില്‍32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഏറെ കാത്തിരുന്ന ഫോണ്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ ആരാധകര്‍.
Discussion about this post