പല്‍ഘാര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വഴിയാത്രക്കാരായ രണ്ടു സന്യാസിമാരെയും ഡ്രൈവറെയും ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 24 പ്രതികള്‍ കൂടി അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിലെ സി.ഐ.ഡി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ഇതുവരെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ അടക്കം 128 പേര് ആണ് ഇതുവരെ അറസ്റ്റിലായത്.
ഏപ്രില്‍ 16ന് നടന്ന സംഭവത്തില്‍ മൂന്നു എഫ്.ഐ.ആര് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ 208 പുതിയ പ്രതികളെ സി.ഐ.ഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടി ചേര്‍ത്താല്‍ മൊത്തം പ്രതികള്‍ 11 കുട്ടികളടക്കം 366 പേരാണ്. അറസ്റ്റിലായവരെ ജഹാനു കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ.ഡി കൗണ്‍സില്‍ അമൃത് അധികാരി മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രില്‍ 16നാണ് വാരാണസിയിലെ ശ്രീ പഞ്ച് ദശ്നാം ജുന അഖാരയിലെ സന്യാസിമാരും ഗോസാവി നാടോടി വിഭാഗത്തില്‍പെട്ടവരുമായ കല്‍പവൃഷ് ഗിരി (70), സുഷീല്‍ ഗിരി (35) എന്നിവരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി പ്രദേശമായ സില്‍വാസയില്‍ മരണാനന്തര ചടങ്ങിനായി ദേശീയപാത വിട്ട് ഗ്രാമത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം.
Discussion about this post