തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് അംഗീകാരം. ജോസ് വിഭാഗത്തെ ഇടതുമുന്നണിയിലെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം ഘടകകക്ഷികള്‍ അംഗീകരിക്കുകയായിരുന്നു.
അതേസമയം ജോസ് വിഭാഗം മുന്നണിയിലെത്തുന്നതോടെ സിറ്റിംഗ് സീറ്റുകളില്‍ ആശങ്കയറിയിച്ച് എന്‍സിപി രംഗത്തെത്തി. പാലാ അടക്കമുള്ള സീറ്റുകളിലാണ് എന്‍സിപി ആശങ്ക അറിയിച്ചത്. പാലായില്‍ ധാരണയുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടു. എന്നാല്‍ അക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു.
യുഡിഎഫ് ദുര്‍ബലമാകുന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post