ഡല്‍ഹി: ദുര്‍ഗാ ദേവിയ്ക്ക് നല്കുന്ന ബഹുമാനം രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ ശാക്തീകരണത്തിനും ഉന്നമത്തിനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ജനങ്ങളെ ദുര്‍ഗാ പൂജയുടെ വേളയില്‍ വിര്‍ച്വലായി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആഘോഷ വേളയില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസക് ധരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു.ശക്തിയുടെ പ്രതീകമായാണ് ദുര്‍ഗാ ദേവി ആരാധിക്കപ്പെടുന്നത്. ദേവിയ്ക്ക് നല്കുന്ന അതേ ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണം. സ്ത്രീശാക്തീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പലപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി, സേനയില്‍ സ്ത്രീകള്‍ക്ക് സ്ഥിരമായ കമ്മീഷന് പദവി, സത്രീകളുടെ പ്രസാവാവധി 12-ല്‍ നിന്നും 26 ആഴ്ച്ചയായി ഉയര്‍ത്തല്‍ എന്നിവ അത്തരിലുള്ള പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. രാജ്യത്തെ 22 കോടി സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നു കൊണ്ട് സര്‍ക്കാര്‍ അവര്‍ക്ക് വായ്പ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിന്റെ വികസനത്തെ കുറിച്ചും അദ്ദേഹം ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. ആത്മനിര്‍ഭര്‍ ഭാരത്, സ്വാശ്രയ ഇന്ത്യ എന്നിവ ബംഗാളില്‍ നിന്നും ശക്തിപ്പെടേണ്ടതുണ്ട്. പശ്ചിമ ബംഗാളിന്റെ സംസ്കാരം, വികസനം അഭിമാനം എന്നിവയെ പുതിയ തലത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post