ചെന്നൈ: തമിഴ്നാട്ടില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്.
വിരുദനഗറിന് സമീപം എരികനാഥത്ത് പ്രവര്‍ത്തിക്കുന്ന രാജലക്ഷ്മി ഫയര്‍വര്‍ക്ക്സിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. കൂടുതല്‍ തൊഴിലാളികള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നൂറിലധികം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മരിച്ച അഞ്ച് പേരില്‍ മൂന്ന് പേര് സ്ത്രീകളാണ്.
Discussion about this post