തൃശൂര്‍: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സത്യം മറച്ചുവെയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സംസ്ഥാനം കേരളമാണ്. ഇത് മറച്ചുവെച്ച് മരണനിരക്ക് കുറയുന്നത് തങ്ങളുടെ കഴിവുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞുനടക്കുകയാണെന്ന് സുരേന്ദ്രന് ആരോപിച്ചു.
ഇന്ത്യയില്‍ കൊവിഡ് മരണനിരക്ക് ലോകരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. സര്‍ക്കാരിന്റെ കഴിവ് കൊണ്ടല്ല ഇവിടെ മരണനിരക്ക് കുറയുന്നതെന്ന് മനസിലാക്കണം. രോഗികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവമാണ് കാണിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
Discussion about this post