ഡല്‍ഹി: 35 വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. ഐ.എല്‍.ഒയുടെ ഗവേണിങ് ബോഡിയുടെ ചെയര്മാന് സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഇന്ത്യയുടെ അപൂര്‍വ ചന്ദ്രയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ജൂണ്‍ 2021വരെയായിരിക്കും കാലാവധി. അന്താരാഷ്ട്ര തൊഴില്‍ സംബന്ധിയായ നയങ്ങളും അജണ്ടകളും തീരുമാനിക്കുന്ന കൂട്ടായ്മയാണ് ഐ.എല്‍.ഒ.
Discussion about this post