വാഷിംഗ്ടണ്‍: അമേരിക്കയില്‍ നാവികസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു. തെക്കന്‍ അമേരിക്കയിലെ അലബാമയിലാണ് സംഭവം.
അലബാമ നഗരത്തിന് സമീപം ഫോലെയിലെ പാര്‍പ്പിട സമുച്ചയത്തിലേക്കാണ് വിമാനം നിലംപൊത്തിയത്. രാവിലെ അഞ്ചിനാണ് അപകടം സംഭവിച്ചത്.
ടി-62 ടെക്സാന്‍ 2 പരിശീലന വിമാനമാണ് തകര്‍ന്നത്. നാവികസേന സ്റ്റേഷനില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. അപകടത്തില്‍ പൊതുജനങ്ങള്‍ക്ക് അപകടം സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post