കട്ടപ്പന: ഇടുക്കി നരിയമ്പായില് പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവവറും നരിയമ്പാറ സ്വദേശിയുമായ മനു മനോജ് (24) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ നാല് ദിവസമായി മനു മനോജ് ഒളിവിലായിരുന്നു. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു.
പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയില്‍ കയറിയ പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. 30 മുതല്‍ 40 വരെ ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലുമാണ് കൂടുതല്‍ പൊള്ളല്‍.
Discussion about this post