തിരുവനന്തപുരം: കേന്ദ്ര പദ്ധതികള്‍ സര്‍ക്കാറിന്റെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള പിണറായി സര്‍ക്കാറിന്റെ നടപടികള്‍ക്കെതിരെ പരിഹാസവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
2014ലെ ബജറ്റിൽ കേന്ദ്ര സർക്കാർ അനുവദിച്ച 5 പുതിയ ഐ ഐ ടികളിൽ ഒന്നായിരുന്നു പാലക്കാട് ഐ ഐ ടി. തിരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തിൽ പുതിയ വിദ്യയുമായി എത്തിയിട്ടുണ്ട് പിണറായി.
100 ദിവസങ്ങൾ നൂറ് പദ്ധതികൾ. കേട്ടാൽ കൗതുകം തോന്നുന്ന ഈ പിണറായി ഗിമ്മിക്കിന്റെ സത്യാവസ്ഥ മനസിലാക്കിയാൽ ബഹുരസമാണ്. ഉദാഹരണത്തിന് പിണറായി വിജയൻ നൂറ് ദിവസം കൊണ്ട് നടപ്പിലാക്കിയ “രക്തരഹിത വിപ്ലവമാണ്” പാലക്കാട് ഐ ഐ ടി എന്നതാണ് വാദം. 2014ൽ കേന്ദ്ര സർക്കാർ അനുവദിച്ച ഐ ഐ ടി 2020ൽ പിണറായി ഹൈജാക്ക് ചെയ്യുകയാണ്. ഇങ്ങനെ പോയാൽ താജ്മഹൽ, ചെങ്കോട്ട, തിരുവനന്തപുരം മെഡിക്കൽ കോളേജ്, പദ്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയവ നൂറ് ദിനം കൊണ്ട് പൂർത്തീകരിച്ച അപൂർവ നേട്ടം ഈ സർക്കാറിന് സ്വന്തമാകും. ആറ് മാസം കൊണ്ട് ആ സെക്രട്ടറിയേറ്റ് ബാക്കി വെച്ചാൽ മതിയായിരുന്നു.
https://www.facebook.com/SobhaSurendranOfficial/photos/a.238918589565322/2125376494252846/?type=3&__xts__%5B0%5D=68.ARBW4WJL513vVMJY3ItwXTcJ_tkStPGHHPf_-x0zHJVP4SqQSbxaaaDPEHr50-jhUwEuUYApfG-goy6zHd5_Awrk9PJz4DhH4ASZYNnka4CB2igAZk5ExTf6yUtg-5ppMpQ1WNwvgmZQsjXoN9CSrjSQDVC2iF5X-1HoFo8J8_5h-ZIickUmczaGPbmIRCKn_3bS7Qr80hrPTHZVyqG_6YKAn_p31DNcn7Oumlw3-fGZxN20dL9Ue_whQWPHYhG_VoL_HpimcO59LO_4orROPy9Is_d38pqI2BWrDqfAbmkx8w2nzcQwpU7vuEO2YNQLXGpDXbQwfCjEL5OtvWOIxpChCw&__tn__=-R
Discussion about this post