ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വാട്ട്സ് ആപ്പിന് സമാനമായ രീതിയില്‍ മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്ത്യന്‍ സൈന്യം. സുരക്ഷിതമായ രീതിയില്‍ ആശയ വിനിമയം നടത്താനാണ് പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ സൈന്യം പുറത്തിറക്കിയത്. സെക്യുര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് ( എസ് എ ഐ) എന്നാണ് ആപ്ലിക്കേഷന്റെ പേര്. സുരക്ഷിതമായ രീതിയില്‍ ഈ ആപ്ലിക്കേഷനിലൂടെ സന്ദേശങ്ങള്‍ അയക്കാനും വീഡിയോ കോള്‍ ചെയ്യാനും ശബ്ദ സന്ദേശം അയക്കാനും കഴിയും. വാട്ട്സ് ആപ്പ്, ടെലഗ്രാം എന്നിവയുടേതിന് സമാനമായ ആപ്ലിക്കേഷനാണിത്.
എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും എസ് എ ഐ ആപ്ലിക്കേഷനിലുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Discussion about this post