ഡല്‍ഹി: ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ കത്തിയുമായെത്തിയ ആള് നടത്തി ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യന്‍ ഫ്രാന്സിനൊപ്പമുണ്ടാവുമെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നീസിലുള്പ്പടെ ഫ്രാന്‍സില്‍ ഈയടുത്തുണ്ടായ ഭീകരാക്രമണങ്ങളെ അപലപിക്കുന്നു. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ഫ്രാന്‍സിലെ ജനതയുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു. തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഫ്രാന്സിനൊപ്പമുണ്ടാവുമെന്നും മോദി ട്വീറ്റ് ചെയ്തു.
നീസിലെ നോത്രേ ദാം പള്ളിയിലാണ് കത്തിയുമായെത്തിയാള് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. പൊലീസിന്റെ വെടിയേറ്റ അക്രമി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
I strongly condemn the recent terrorist attacks in France, including today's heinous attack in Nice inside a church. Our deepest and heartfelt condolences to the families of the victims and the people of France. India stands with France in the fight against terrorism.
— Narendra Modi (@narendramodi) October 29, 2020
Discussion about this post