കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ഡോര്‍ ലോക്കറില്‍ ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.
എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും എത്തിയ കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ റഹ്മാനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ഡോര്‍ ലോക്കറിനകത്ത് ദണ്ഡ് രൂപത്തിലാക്കി 950 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചത്. ഇത് ഒറ്റക്കട്ടിയാക്കി ഡോര്ലോക്കറില് ഉരുക്കി വയ്ക്കുകയായിരുന്നു. കസ്റ്റംസ് ഇന്റലിജന്റസ് വിഭാഗം നടത്തിയ എക്സറേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
Discussion about this post