പാരീസ് : ഫ്രാന്‍സിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കും ഫ്രാന്‍സിനും എല്ലായ്പ്പോഴും പരസ്പരം ഒന്നിച്ച് നില്ക്കാന് സാധിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇമ്മാനുവല്‍ മാക്രോണിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്, തുര്‍ക്കി പ്രസിഡന്റ് എന്നിവര്‍ മാക്രോണിനെതിരെ നടത്തിയ പരാമര്‍ശങ്ങളെ ഇന്ത്യ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
മാക്രോണിനെതിരെയുള്ള വ്യക്തിപരമായ ആക്രമണവും അധിക്ഷേപകരമായ വാക്കുകളുടെ ഉപയോഗവും അനുവദിക്കാനാകില്ലെന്നും അത് അന്താരാഷ്ട്രതലത്തിലെ അന്തസിന് യോജിച്ചതല്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
Discussion about this post