കൊല്‍ക്കത്ത: ബിജെപി നേതാവ് മനിഷ് ശുക്ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ സുജിത് കുമാര്‍ റായ്, റോഷന് കുമാര്‍ യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബില്‍ നിന്നാണ് ഇവര്‍ പിടിയിലായത് എന്നാണ് വിവരം.
സിഐഡി സംഘമാണ് കൊലപാതകം അന്വേഷിക്കുന്നത്. പ്രതികള്‍ പഞ്ചാബിലുള്ളതായി സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവിലാണ് കൊലയാളികളെ സിഐഡി സംഘം പിടികൂടിയത്. ഇവരെ കൊല്‍ക്കത്തയില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കി.
ഒക്ടോബര്‍ നാലിനാണ് തിതാഗഡ് നഗരസഭാ കൗണ്‍സിലര്‍ മനിഷ് ശുക്ല വെടിയേറ്റ് കൊല്ലപ്പെട്ടത്. പാര്‍ട്ടി ഒഫീസിന് മുന്പില് വെച്ചായിരുന്നു സംഭവം. ബൈക്കില്‍ പിന്തുടര്ന്നെത്തിയ കൊലയാളികള്‍ കാറില്‍ നിന്നും ഇറങ്ങിയ ശുക്ലയ്ക്ക് നേരെ വെടിയുതികര്ക്കുകയായിരുന്നു.
Discussion about this post