തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നു കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് തിരുവനന്തപുരം ശാസ്തമംഗലം വില്ലേജിലും കണ്ണൂര്‍ ചൊക്ലി വില്ലേജിലുമായി ഭൂമിയും വീടുമുണ്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കൂടാതെ ചില ഹോട്ടലുകളില്‍ നിക്ഷേപവുമുണ്ട്. രജിസ്ട്രേഷന് വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരത്തെ ഭൂമി 2014 ലും കണ്ണൂരിലെ ഭൂമി 2018ലുമാണു വാങ്ങിയത്. ബിനീഷിന്റെ വസ്തുവകകള്‍ സംബന്ധിച്ച രേഖകള്‍ ഇഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രജിസ്ട്രേഷന് വകുപ്പു പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്. വിശദ റിപ്പോര്‍ട്ട് തേടി ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.
Discussion about this post