സ്കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന് അറസ്റ്റില്‍. കോയമ്പത്തൂര്‍ പൊലീസാണ് സാമുവല്‍ ജയ്സുന്ദര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമം അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2011 മുതല്‍ 2015 വരെ സാമുവല്‍ ജയ്സുന്ദര്‍ എന്ന സുവിശേഷ പ്രാസംഗികന് അശ്ലീല സന്ദേശമ അയച്ചതായി വിദ്യാര്‍ഥിനി പരാതിപ്പെട്ടതിന് പിന്നാലെ നിരവധിപ്പേരാണ് സമാന പരാതികളുമായി എത്തിയിരിക്കുന്നത്.
ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സംഘടനയായ സ്ക്രിപ്ചര്‍ യൂണിയന്റെ ഭാഗമാണ് സാമുവല്‍. ഇയാള്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
ബൈബിള്‍ ക്ലാസുകളില്‍ പങ്കെടുക്കാനായി എത്തിയ വിദ്യാര്‍ഥിനിയോടായിരുന്നു സുവിശേഷ പ്രാസംഗികന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post