ഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ. കേസില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ സിബിഐ സുപ്രീംകോടതിയെ അറിയിക്കും.
അന്വേഷണത്തിന്റെ ഭാഗമായി 34 പേരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചു. സാക്ഷികളില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തി. സിബിഐ സത്യവാങ്മൂലം ഇന്നോ തിങ്കളാഴ്ചയോ ഫയല്‍ ചെയ്യും. ചൊവ്വാഴ്ച സിബിഐ നിലപാട് സുപ്രീംകോടതി പരിശോധിക്കും.
Discussion about this post