തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാല് വന്‍കിട പദ്ധതികളിലേക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. സ്മാര്‍ട്ട് സിറ്റി, കെ ഫോണ്‍, ഇ മൊബിലിറ്റി, ഡൗണ്‍ ടൗണ്‍ പദ്ധതികളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ശിവശങ്കര്‍ മുന്‍കൈയെടുത്ത പദ്ധതികളെ സംബന്ധിച്ചാണ് ഇഡി അന്വേഷിക്കുന്നത്.
അതേസമയം ശിവശങ്കറിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു. ബാങ്ക് ഡിപ്പോസിറ്റ്, ഭൂസ്വത്ത്, സ്വന്തം പേരില്‍ ലോക്കര്‍ ഉണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്തതിലൂടെ ശിവശങ്കര്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.
Discussion about this post