റായ്പൂർ : ചത്തീസ്ഗഡിൽ ഇന്ന് 27 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിൽ മനംമടുത്ത് ഭീകരർ കീഴടങ്ങുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരങ്ങൾ. ഇന്ന് കീഴടങ്ങിയവരിൽ അഞ്ചുപേരുടെ തലയ്ക്ക് ഭരണകൂടം വൻതുക പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
തങ്ങൾ കീഴടങ്ങാനുള്ള തീരുമാനമെടുത്തത് ചത്തീസ്ഗഡിലെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണെന്ന് ഭീകരർ പറഞ്ഞു. നേരത്തെ, ചത്തീസ്ഗഡ് ഗവൺമെന്റ് കീഴടങ്ങുന്ന കമ്മ്യൂണിസ്റ്റ് ഭീകരർക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി ജൂൺ മാസം മുതൽ 177 ഭീകരരാണ് ചത്തീസ്ഗഡിൽ കീഴടങ്ങിയത്.
Discussion about this post