കരിപ്പൂരില്‍ വീണ്ടും ക്യാപ്സൂള്‍ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. 50 ലക്ഷത്തോളം രൂപ വില വരുന്ന 1087 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് പിടിയിലായത്. ദുബായില്‍ നിന്നും ഇന്‍ഡിഗോ എയര്‍ ലൈന്‍സ് വിമാനയാത്രക്കാരനായിരുന്നു റഷീദ്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
ഞായ്റാഴ്ചയും ക്യാപ്സൂണ്‍ രൂപത്തില്‍ കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമം നടന്നിരുന്നു. 1.44 കിലോഗ്രാം സ്വര്‍ണമാണ് വിമാനത്താവളം വഴി ഇന്നലെ കടത്താന്‍ ശ്രമിച്ചത്. വിപണി 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ആറ് ക്യാപ്സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
Discussion about this post