ഡല്‍ഹി: ലോക വനിത ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ആറാം റാങ്കുകാരിയും ഒളിംപിക്സ് മെഡല്‍ ജേതാവുമായ പി.വി സിന്ധുവിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ട് ആരാധകർ ഞെട്ടി. ‘ഞാന്‍ വിരമിച്ചു’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയത് കണ്ട് ഞെട്ടിയലർക്ക് തുടർന്ന് വായിച്ച് ഒടുവിലാണ് ആശ്വാസം വീണത്.
സിന്ധുവിന്റെ ട്വീറ്റിന്റെ തുടക്കം ഇങ്ങനെ: ”എന്റെ ചിന്തകളെ ശരിയായ പാതയില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുകയാണ്. ഈ മോശം കാലം എന്റെ മനസ്സ് മടുപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളെ ഞെട്ടിപ്പിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ തീരുമാനം ഞാനെടുക്കുകയാണ്. ഞാന്‍ ബാഡ്മിന്റണ്‍ അവസാനിപ്പിക്കുകയാണ്. എന്നാല്‍ ഇത് വായിച്ചുകഴിയുമ്പോള്‍ എന്റെ മനസ്സിലുള്ളത് നിങ്ങള്‍ക്ക് മനസ്സിലാകും”
എന്നാല്‍ തുടര്‍ന്ന് സിന്ധു കുറിച്ചതെല്ലാം കോവിഡിനെക്കുറിച്ചായിരുന്നു. കോവിഡിനെക്കുറിച്ചുള്ള അനാവശ്യ ചിന്തകളില്‍ നിന്നും ആശയക്കുഴപ്പങ്ങളില്‍ നിന്നും ഞാന്‍ വിരമിക്കുകയാണെന്നാണ് സസ്പെന്‍സിനൊടുവില്‍ സിന്ധു പറഞ്ഞത്.
കോവിഡിനെതിരെ പൊരുതാന്‍ താന്‍ തീരുമാനിക്കുന്നതായും അലംഭാവത്തോടെയുള്ള സമീപനത്തില്‍ നിന്നും ഞാന്‍ വിരമിക്കുന്നതായും സിന്ധു കുറിച്ചു.
Discussion about this post