ആലപ്പുഴ: ഗായകന് വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ ആലപ്പുഴയില്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ രാത്രി പതിനൊന്നരയോടെ വിജയ് സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു.
വിജയ് യേശുദാസ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുകയായിരുന്നു. അദ്ദേഹം തന്നെയാണ് കാര്‍ ഓടിച്ചത്. തൈക്കാട്ടുശേരി ഭാഗത്ത് നിന്ന് മറ്റൊരു കാര്‍ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്തു.
Discussion about this post