റായ്പുര്‍: ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റിനെ വധിച്ചു. ചൊവ്വാഴ്ച കമല്‍പുര്‍ ഗ്രാമത്തിനടുത്തുള്ള വനത്തില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡും പോലീസും രാവിലെ 9.30-ന് സംയുക്തമായി നടത്തിയ തിരച്ചിലില്‍ സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നു.
തുടര്‍ന്ന് പ്രദേശത്തു നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് രണ്ടു തോക്കുകളും കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post