മുംബൈ: ബോളിവുഡ് നടന് ഫറാസ് ഖാന് ( 46 ) അന്തരിച്ചു. നടി പൂജ ഭട്ടാണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഗുരുതരാവസ്ഥയില്‍ ബംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ ഐ.സി.യുവില്‍ കഴിയുകയായിരുന്നു. ഒക്ടോബര്‍ 8നാണ് ഫറാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷങ്ങളായി ചെസ്റ്റ് ഇന്‍ഫെന്‍ഷന്‍ ഫറാസിനെ അലര്‍ട്ടിയിരുന്നു. ഇത് മസ്തിഷ്കത്തില്‍ അണുബാധയ്ക്ക് കാരണമായതോടെയാണ് നില ഗുരുതരമായത്.
അപകടാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഫറാസ് ഖാന്റെ ചികിത്സ മുന്നോട്ട് കൊണ്ട് പോകാന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് അദ്ദേഹത്തിന്റെ സഹോദരന് ഷഹ്മാന്‍ ഖാന് രംഗത്തെത്തിയിരുന്നു. ഫറാസിനെ രക്ഷിക്കാന്‍ 25 ലക്ഷം രൂപയോളം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഷഹ്മാന്‍ ഖാന് പറഞ്ഞിരുന്നു. ഇതോടെ ഫറാസിന് സഹായ വാഗ്ദാനവുമായി നടി പൂജ ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വന്നിരുന്നു. ഫറാസ് ഖാന്റെ ആശുപത്രി ബില്‍ അടയ്ക്കാന്‍ നടന് സല്മാന് ഖാനും രംഗത്ത് വന്നിരുന്നു.
90കളുടെ മദ്ധ്യത്തിലും 2000 ത്തിന്റെ തുടക്കത്തിലും ഏറെ ശ്രദ്ധ നേടിയ യുവ നടന് ആയിരുന്നു ഫറാസ് ഖാന്. ഫരേബ് ( 1996 ), മെഹന്ദി ( 1998 ), ദുല്‍ഹന്‍ ബാനു മെയിന്‍ തേരി ( 1999 ), ചന്ദ് ബുജ് ഗയ ( 2005 ) തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
ആദ്യകാല നടന് യൂസുഫ് ഖാന്റെ മകനാണ് ഫറാസ്.
Discussion about this post