ദുബായ്: ഐസിസി റാങ്കിങ്ങില്‍ വീണ്ടും മുന്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ ടീം. ബാറ്റിങ് നിരയില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍ നായകന് വിരാട് സ്വന്തമാക്കി.
871 പോയിന്റാണ് വിരാടിനുള്ളത്. രണ്ടാം സ്ഥാനം ഹിറ്റമാനും ഇന്ത്യന്‍ ടീം ഉപനായകനുമായ രോഹിത് ശര്‍മ്മയാണ്. 855 പോയിന്റാണ് രോഹിത്തിന്. പാകിസ്ഥാന് യുവതാരവും ഏകദിന ക്യാപ്റ്റനുമായ ബാബര്‍ അസമാണ് പട്ടികയില്‍ മൂന്നാമതുള്ളത്.
ബൗളര്‍മാരുടെ നിരയില്‍ ന്യൂസിലാന്‍ഡിന്റെ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 722 പോയിന്റാണ് ബോള്‍ട്ടിനുള്ളത്. 719 പോയിന്റുമായി ഇന്ത്യന്‍ താരം ജസ് പ്രീത് ബുംറ തൊട്ടുപിന്നിലുണ്ട്. സിംബാബ്വെക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ പാക് യുവതാരം ഷഹീന് അഫ്രീദി ബൗളര്‍മാരുടെ പട്ടികയില്‍ 16-ാം സ്ഥാനത്തേക്ക് കുതിച്ചു. ഇതാദ്യമായാണ് ഷഹീന് ആദ്യം 20 പേരില്‍ ഇടംപിടിക്കുന്നത്.
Discussion about this post