അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കിയ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസരം വൃത്തിയാക്കാനിറങ്ങിയ കുട്ടികള്‍ക്ക് ഒരു കോടി രൂപയും സ്വര്‍ണബിസ്കറ്റുകളും നിധി കിട്ടി. ചവറു കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട് കിടന്ന ഒരു ലോക്കറില്‍ നിന്നാണ് കുട്ടികള്‍ പണവും സ്വര്‍ണവും കണ്ടെത്തിയത്.
അഹമ്മദ് ചാന്ദ്ഖേഡയിലെ ഒന്‍ജിസി ക്യാംപസിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ‘നിധി’ കണ്ടെത്തിയത്. ഏറെക്കാലമായി ഉപയോഗിക്കാതെ പൊടിപിടിച്ച് കിടന്ന ഒരു ലോക്കറിലായിരുന്നു പണവും 100 ഗ്രാം വീതമുള്ള സ്വര്‍ണബിസ്കറ്റുകളും. ബ്രീഫ്കെയ്സില്‍ ഭദ്രമായി അടച്ച നിലയിലായിരുന്നു ഒരു കോടിയുടെ നോട്ടുകെട്ടുകള്‍.59 ലക്ഷം രൂപ വിലമതിക്കുന്ന 21 സ്വര്‍ണബിസ്കറ്റുകളാണ് ലോക്കറിലുണ്ടായിരുന്നത്.
നിധി കിട്ടിയ വിവരം ഉടന്‍ ത്നനെ സ്കൂള്‍ പ്രിന്‍സിപ്പല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു .പോലീസ് വിവരം ആദായനികുതി വകുപ്പിനെ അറിയിക്കുകയും ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Discussion about this post