ഡല്‍ഹി: ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ നടപടിക്കെതിരെ റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അര്‍ണബിന്റെ ആവശ്യമായിരുന്നു ഹൈക്കോടതി തള്ളിയത്.
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
2018-ല്‍ നടന്ന ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് മുംബൈ പോലീസ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.
Discussion about this post