ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റ്.
താങ്കളുടെ ആശംസയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വികസന മാര്‍ഗനിര്‍ദേശത്തിനുള്ള നേട്ടമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. താങ്കളുടെ കഴിവുറ്റ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തകര്‍ നടത്തിയ സമര്‍പ്പണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണിത്. ‘എല്ലാവര്‍ക്കുമൊപ്പം-എല്ലാവരുടെയും വികസനം-എല്ലാവരുടെയും വിശ്വാസം’ എന്ന മുദ്രാവക്യം പിന്തുടര്ന്നതും വിജയത്തിന് കാരണമായെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
യുപിയിലെ വിജയത്തില്‍ യോഗി സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് വിജയത്തില്‍ പ്രധാമന്ത്രിക്കുള്ള പങ്കിനെക്കുറിച്ചു മുഖ്യമന്ത്രി പരാമര്‍ശിച്ചത്.
Discussion about this post