ബിഹാറില്‍ എന്‍ഡിഎ വീണ്ടും ഭൂരിപക്ഷം നേടിയതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയത്തെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ആഹ്ളാദ പ്രകടനം നടത്തുന്നുണ്ട്. ബിജെപി ആസ്ഥാനത്തെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ അഭിസംബോധന ചെയ്യും.
പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ളവര്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ബിഹാറില്‍ 243 അംഗ നിയമസഭയില്‍ 125 സീറ്റിലാണ് എന്‍ഡിഎ വിജയിച്ചത്. 110 സീറ്റില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും വിജയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ വരെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് അന്തിമ ഫലം പുറത്തുവന്നത്. സഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 122 സീറ്റാണ്.
Discussion about this post