തിരുവനന്തപുരം: കോവിഡ് വാക്സിന് വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരശേഖരണം തുടങ്ങി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരങ്ങളാണ് ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ പ്രതിരോധ വാക്സിന് നല്‍കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. കേന്ദ്ര സര്‍ക്കാരിന്റെയും ഐ.സി.എം.ആറിന്റെയും നിര്‍ദേശ പ്രകാരമാണ് വാക്സിന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ആയുഷ് വകുപ്പിനും ദേശീയ ആരോഗ്യ ദൗത്യത്തിനും കീഴിലുള്ളവര് എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക. ഇതിന് അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ഇനി ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കണം.
Discussion about this post