മുംബൈ: മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് സാരംഗ് (85) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അടുത്ത അനുയായി ആയിരുന്നു കൈലാഷ് സാരംഗ്. മധ്യപ്രദേശില്‍ ജനസംഘ് വളര്‍ത്താന്‍ പ്രവര്‍ത്തിച്ച നേതാക്കളില്‍ പ്രമുഖനായിരുന്നു.
കൈലാഷ് സാരംഗിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അനുശോചിച്ചു. കൈലാഷ് സാരംഗിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post