കൊച്ചി: ജമാത്തിന്റെ നിയന്ത്രണത്തിലുള്ള വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ചേരല്‍ കൊണ്ട് വന്നുചേരുന്ന ഗുണവും ദോഷവും മുസ്ലിം ലീഗ് തന്നെ അനുഭവിക്കേണ്ടതാണെന്നും മുസ്ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ലെന്നും വ്യക്തമാക്കി സമസ്ത കേരള ജമീയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ജമാത്ത് ഇസ്ലാമിയുടെ പ്രത്യയശാസ്ത്രത്തോടും അവര്‍ സ്വയം മതസംഘടനയായി കണക്കാക്കുന്നതിലും തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പം, മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ വ്യക്തമാക്കി. ഒരു മലയാള വാര്‍ത്താ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എ.ഐ.എം.ഐ.എം നേതാവ് അസാസുദീന്‍ ഒവൈസിയുടെ പാര്‍ട്ടിയെ സമസ്ത പിന്താങ്ങുന്നില്ലെന്നും തീവ്രത കുത്തിവെയ്ക്കുന്ന മതപാര്‍ട്ടികളോട് സമസ്തയ്ക്ക് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post