രാജസ്ഥാനില്‍ സ്റ്റാച്യൂ ഓഫ് പീസ് പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി പ്രതിമ അനച്ഛാദനം നടത്തുക. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സ്റ്റാച്യു ഓഫ് പീസ്.
ജൈന സന്ന്യാസി ആചാര്യ ശ്രീ വിജയ വല്ലഭ് സുരീശ്വര്‍ ജി മഹാരാജിന്റെ 150 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് നടക്കുന്നത്. 151 ഇഞ്ച് അടി ഉയരമുള്ള പ്രതിമ എട്ട് ലോഹങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
20 -ാം നൂറ്റാണ്ടിലെ ജൈന മതാചാര്യനായ അദ്ദേഹം ആത്മാനന്ദ് ജൈന സഭയുടെ സ്ഥാപകന്‍ കൂടിയാണ്. ആചാര്യ വിജയാനന്ദ സുരിയുടെ പേരില്‍ നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരവധി കവിതകളും, പ്രബന്ധങ്ങളും, ആത്മീയ മന്ത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
Discussion about this post