കോഴിക്കോട്: കോവിഡ് രോഗിയെ സ്വകാര്യ ആശുപത്രി ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. രോഗിയുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.
ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ട് പോയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ആശുപത്രി രജിസ്റ്ററില്‍ നിന്ന് മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ ഇയാള്‍ മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചിരുന്നതായും പരാതിയുണ്ട്. പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും.
Discussion about this post