കൊച്ചി: കൊച്ചിയിലെ ജ്വല്ലറിയില്‍ നിന്ന് മോഷ്ടാക്കള്‍ 300 പവന് കവര്‍ന്നു. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് വന്‍ കവര്‍ച്ച നടന്നത്. ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ ഉളളില്‍ കയറിയത്.
ജ്വല്ലറിയിലെ സി സി ടി വി പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് ഉടമകള്‍ പൊലീസിനെ അറിയിച്ചത്. സമീപത്തെ സ്ഥാപനങ്ങളുടെ സി സി ടി വിയില്‍ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിക്കുമോ എന്നറിയാനുളള ശ്രമത്തിലാണ് പൊലീസ്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post