ഡൽഹി ജെ.എൻ.യു സർവകലാശാലയുടെ പേര് മാറ്റി വിവേകാനന്ദ സർവകലാശാല എന്നാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി ജനറൽ സെക്രട്ടറി സി.ടി രവി രംഗത്ത്. കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജെ.എൻ.യുവിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ജെ.എൻ.യുവിൽ പ്രതിമ സ്ഥാപിച്ചതിൽ അങ്ങേയറ്റം അഭിമാനം തോന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തിയത്. വിവേകാനന്ദന്റെ തത്വവും മൂല്യവുമാണ് ഭാരതമെന്ന മഹത്വത്തെ ശക്തിപ്പെടുത്തിയതെന്ന് സി.ടി രവി പറഞ്ഞു.
ഇന്ത്യയുടെ യശസ്സ് ഉയർത്തിയ വിവേകാനന്ദൻ മാതൃകയാകാനാണ് കാമ്പസിൽ സ്വാമിജിയുടെ പ്രതിമ സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു.
Discussion about this post