ന്യൂയോര്‍ക്ക് : സോഷ്യല്‍ മീഡിയയിലെ നവതരംഗമായ വാട്സ് ആപ്പിന് ലോകമാകെയായുള്ളത് 90 കോടി ഉപഭോക്താക്കള്‍. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ മാത്രം പത്തു കോടിപ്പേര്‍ വാട്സ് ആപ്പ് അംഗത്വം സ്വന്തമാക്കി. വാട്സ് ആപ്പിന് ഇപ്പോള്‍ 90 കോടി സ്ഥിരം ഉപഭോക്താക്കളുണ്ടെന്ന് വാട്സ് ആപ്പ് സഹ സ്ഥാപകന്‍ ജാന്‍കോം ഫേസ്ബുക്കില്‍ പോസ്റ്റിലാണ് കുറിച്ചത്. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനായ വാട്സ് ആപ്പിലൂടെ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും സ്വതന്ത്രമായി കൈമാറാം. പ്രത്യേക ഗ്രൂപ്പ് നിര്‍മ്മിച്ച്, സന്ദേശങ്ങളും മറ്റും കൈമാറാനുള്ള സൗകര്യവും വാട്സ് ആപ്പിലുണ്ടെന്നതാണ് അതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നത്.
ഇന്ത്യയില്‍ ഏഴ് കോടി വാട്സ് ആപ്പ് ഉപഭോക്താക്കളുണ്ട്. ലോകത്ത് ഏറ്റവുമധികം വാട്സ് ഉപഭോക്താക്കളില്‍ പത്താം സ്ഥാനമാണ് ഇന്ത്യയ്ക്ക്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 1,900 കോടി ഡോളറിന് വാട്സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു. ഇന്ത്യ, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് വാട്സ് ആപ്പ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ദൃശ്യമാകുന്നതെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post