കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടന്‍ നടക്കുമെന്ന് സൂചന. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി തുടങ്ങിയവര്‍ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് എത്തും. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയേക്കുമെന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്നുള്ള നേതാക്കളെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. പി കെ കൃഷ്ണദാസാണ് പട്ടികയില്‍ പ്രമുഖന്.
അസമില്‍ നിന്നും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹിമന്ദ ബിശ്വ ശര്‍മയെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ബംഗാളില്‍ നിന്ന് ലോക്കറ്റ് ചാറ്റര്‍ജി, രൂപ ഗാംഗുലി എന്നിവരെയും പരിഗണിക്കുന്നുണ്ട്.
രാം വിലാസ് പാസ്വാന് അന്തരിച്ച ഒഴിവില്‍ ചിരാഗ് പാസ്വാനെ മന്ത്രിസഭയിലേക്ക് എടുത്തേക്കും.
Discussion about this post