ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ,എസ്ഡിപിഐ നാല് ഓഫീസുകള്‍ ഉള്‍പ്പെടെ ബെംഗളൂരു നഗരത്തിലെ 43 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയതായി ദേശീയ അന്വേഷണ ഏജൻസി.
ഈ വര്‍ഷം ഓഗസ്റ്റ് 11 ന് തലസ്ഥാന നഗരമായ കര്‍ണാടകയിലെ ഡിജെ ഹള്ളി , കെജി ഹള്ളി തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് സ്റ്റേഷനുകളിലും കലാപവും അക്രമവും നടന്ന കേസില്‍ അന്വേഷണം തുടരുകയാണ്.
വന്‍തോതിലുള്ള കലാപമാണ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായി, പോലീസ് സ്റ്റേഷനുകളുടെ കെട്ടിടങ്ങള്‍, പൊതു, സ്വകാര്യ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍ തുടങ്ങിയ അക്രമങ്ങളും കലാപകാരികള്‍ ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എസ്.ഡി.പി.ഐ / പോപ്പുലര്‍ ഫ്രണ്ട് സ്ഥാപനങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ വടിവാള്‍, കത്തി, മറ്റു ചില മാരകമായ ആയുധങ്ങളും കണ്ടെത്തിയതായി പറഞ്ഞു. ഡി ജെ ഹള്ളി പോലീസ് സ്റ്റേഷന് കേസില്‍ ഇതുവരെ 124 പേരും കെജി ഹള്ളി പോലീസ് സ്റ്റേഷന് കേസില്‍ 169 പേരും അറസ്റ്റിലായിട്ടുണ്ട്.
Discussion about this post