കണ്ണൂര്‍: ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടിയുടെ അനുജന് എ പി ശറഫൂദ്ദീന് തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കും. അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡ് കമ്പിലില്‍ നിന്നാണ് ശറഫുദ്ദീന്‍ മത്സരിക്കുന്നത്. നാറാത്ത് അബ്ദുള്ളക്കുട്ടിയുടെ തറവാട് വീടിന് സമീപം തന്നെയാണ് ശറഫുദ്ദീന്‍ താമസിക്കുന്നത്.
കഴിഞ്ഞ സെപ്തംബര്‍ 26നാണ് അബ്ദുള്ളക്കുട്ടിയെ ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷനാക്കിയത്.
Discussion about this post