ശിവപ്രസാദ് പി എസ് – In Facebook
പാർട്ടി ഗ്രാമങ്ങളിൽ എതിരില്ലാതെയുള്ള കണ്ണൂരിലെ വിജയം ആഘോഷിക്കുന്ന സഖാക്കൾ ഇത് വായിച്ചിട്ട് പറയുക എതിരില്ലാതെ ജയിച്ചവർ ജയിക്കുകയായിരുന്നോ എന്ന്?
കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രമായ മൊകേരിയിലെ ഒരു കോൺഗ്രസ് പ്രവർത്തകനാണ് ജഗദീപൻ .. കോൺഗ്രസ് കാരനായത് കൊണ്ട് മാത്രം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപ് ജഗദീപനെ സിപിഎമ്മുകാർ മാനവികമായി പ്രതിരോധിച്ചു . ഒന്നും രണ്ടുമല്ല 83 പ്രാവശ്യമാണ് ജഗദീപന്റെ ശരീരത്തിൽ സിപിഎമ്മുകാർ വെട്ടിയത് ..
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം ജഗദീപൻ എന്നിട്ടും മാറ്റിയില്ല .. മൊകേരി പഞ്ചായത്തിലെ കൂരാറ നോർത്തിൽ സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്തു . നോമിനേഷൻ കൊടുക്കാനെത്തിയത് തന്നെ ബന്ധുക്കളും നാട്ടുകാരും എടുത്ത് കൊണ്ടാണ് .. ശരീരമാസകലം കമ്പികളും ബോൾട്ടും.. ( ആദ്യ ചിത്രം )
തെരഞ്ഞെടുപ്പ് കഴിഞ്ഞു . സിപിഎം ശക്തികേന്ദ്രത്തിൽ വെറും 132 വോട്ടുകൾക്കാണ് ജഗദീപൻ തോറ്റത് . തുടർന്ന് സിപിഎമ്മുകാരുടെ വക വിജയാഘോഷം നടന്നു ..ആ വിജയാഘോഷത്തിന്റെ ചിത്രമാണ് രണ്ടാമത്തേത് ..
ഒരു മനുഷ്യനെ തങ്ങളുടെ എതിർപാർട്ടിയായത് കൊണ്ട് മാത്രം വെട്ടി മൃതപ്രായനാക്കിയിട്ട് അയാൾ തെരഞ്ഞെടുപ്പിൽ തങ്ങളോട് തോറ്റതിന് പരിഹസിച്ചു കൊണ്ടുള്ള വേഷം കെട്ടലോടെയുള്ള വിജയാഘോഷം .കൊല്ലാറാക്കിയതും പോരാ .. അവഹേളനവും . ഇവരെ നരാധമന്മാർ എന്നല്ലാതെ പിന്നെന്താണ് വിളിക്കേണ്ടത് ?
പാർട്ടി ഗ്രാമങ്ങളിൽ എതിരില്ലാതെയുള്ള കണ്ണൂരിലെ വിജയം ആഘോഷിക്കുന്ന സഖാക്കൾ ഇത് വായിച്ചിട്ട് പറയുക എതിരില്ലാതെ ജയിച്ചവർ…
Posted by Sivaprasad Ps on Thursday, November 19, 2020
Discussion about this post