വാഷിങ്ടന്‍: നിയമ വിരുദ്ധ ഇടപെടലുകള്‍ വേണ്ടെന്ന് ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്കൻ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന് ലോകാരോഗ്യ സംഘടനയില്‍ അമേരിക്ക വീണ്ടും ചേരുമെന്ന് ജോ ബൈഡന് പറഞ്ഞു. സംഘടനയിലെ ചൈനയുടെ ഇടപെടലുകള്‍ നിയമപരമായിരിക്കുമെന്ന കാര്യം താന്‍ ഉറപ്പുവരുത്തുമെന്നും ബൈഡന് വ്യക്തമാക്കി.
ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരുമെന്ന് ബൈഡന് വ്യക്തമാക്കി. ചില പരിധികളുണ്ടെന്ന് ചൈന മനസിലാക്കുന്നതായി ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ബൈഡന് പറഞ്ഞു. ചൈനയെ ശിക്ഷിക്കുക എന്നതല്ല, നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന കാര്യം അവര്‍ മനസിലാക്കണം. അക്കാര്യം ഉറപ്പിക്കുന്നതിനാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയുടെ പെരുമാറ്റരീതികളുടെ പേരില്‍ അവരെ ശിക്ഷിക്കുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബൈഡന് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുമ്ബോഴാണ് ബൈഡന് നിലപാട് വ്യക്തമാക്കിയത്.
ചൈനയില്‍ കോവിഡ് 19 വ്യാപിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് സംഘടനയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് പ്രഖ്യാപിച്ചത്. പിന്നീട് ജൂലായില്‍ അമേരിക്ക ഔദ്യോഗികമായി പിന്‍വാങ്ങുകയും ചെയ്തു.
Discussion about this post